തൊഴിലന്വേഷകര്‍ക്ക് വഴിയൊരുക്കാന്‍ മര്‍കസ് നോളജ് സിറ്റി ഹയര്‍സ്പോട്ട്


കോഴിക്കോട്: കരിയര്‍ രംഗത്ത് പുതിയ വാതായാനങ്ങള്‍ തേടുന്നവര്‍ക്ക് മുന്നില്‍ വഴിയൊരുക്കാനായി മര്‍കസ് നോളജ് സിറ്റിയില്‍ ഹയര്‍സ്പോട്ട് '23 എന്ന പേരില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. നൂറോളം തസ്തികകളിലേക്കായി അഞ്ഞൂറില്പരം തൊഴിലവസരങ്ങളാണ് ഫെയറിലുള്ളത്. അതോടൊപ്പം, വിവിധ തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തുന്ന അഞ്ചിലധികം സെഷനുകളും ഒരുക്കുന്നുണ്ട്.
ഈ മാസം (ജൂൺ) 17ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ മര്‍കസ് നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയയിലാണ് ഹയര്‍സ്പോട്ട് നടക്കുന്നത്. പത്താം തരം മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കുള്ള വിവിധ തൊഴിലവസരങ്ങളാണ് ഹയര്സ്പോട്ടിലുള്ളത്. അഡ്മിനിസ്ട്രേഷന്, ഫിനാന്‍സ്, അധ്യാപനം, എഞ്ചിനീയറിംഗ്, മെഡിക്കല്‍, മാര്‍ക്കറ്റിംഗ്, ടെക്നികല്‍ തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരം. https://hirespot.markazknowledgecity.com ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കാണ് ഹയര്സ്പോട്ടില് അവസരം.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം