ഹയര്‍ സ്പോട്ട്: ഓറിയന്റേഷന്‍ നടത്തി

മർകസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച ഹയർ സ്പോട്ട് തൊഴിൽ മേളയിൽ ജോലി ലഭിച്ചവർക്കായി നടത്തിയ ഓറിയൻ്റേഷനിൽ എച്ച് ആർ മാനേജർ നജീബ് സുലൈമാൻ സംസാരിക്കുന്നു

മർകസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച ഹയർ സ്പോട്ട് തൊഴിൽ മേളയിൽ ജോലി ലഭിച്ചവർക്കായി നടത്തിയ ഓറിയൻ്റേഷനിൽ എച്ച് ആർ മാനേജർ നജീബ് സുലൈമാൻ സംസാരിക്കുന്നു
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ നേരത്തെ നടത്തിയ ഹയര്‍ സ്പോട്ട് തൊഴില്‍ മേളയില്‍ ജോലി നേടിയവര്‍ക്കായി ഓറിയന്റേഷന്‍ സംഘടിപ്പിച്ചു. അഞ്ഞൂറോളം ഉദ്യോഗാര്‍ഥികള്‍ക്കാണ് ഹയര്‍ സ്പോട്ടില്‍ തൊഴില്‍ ലഭിച്ചത്.
മര്‍കസ് നോളജ് സിറ്റി കള്‍ച്ചറല്‍ ഡയറക്ടര്‍ നൂറുദ്ദീന്‍ മുസ്തഫ നൂറാനി ഉദ്ഘാടനം ചെയ്തു. ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ നജീബ് സുലൈമാന്‍ അധ്യക്ഷത വഹിച്ചു. പി യു ഉമര്‍ ഹാജി, ജാസിം, നിമ്മി, ശുഐബ്, അഖില്‍, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. ഉനൈസ് സഖാഫി കാന്തപുരം സ്വാഗതവും ജമാല്‍ സഖാഫി ആവിലോറ നന്ദിയും പറഞ്ഞു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം