മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് ആശുപത്രിയില്‍ ദന്തവിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച ദന്തരോഗ വിഭാഗം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച ദന്തരോഗ വിഭാഗം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് ആശുപത്രിയില്‍ ദന്തരോഗ ചികിത്സാ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
നൂതന ദന്ത ചികിത്സാ രീതികളായ ഹോളിവുഡ് സ്മൈല്‍ ഡിസൈനിങ്, കമ്പി ഇടാതെയുള്ള ദന്ത ക്രമീകരണം, എല്ലില്‍ സ്ക്രൂ വെച്ച് പല്ല് ഉറപ്പിക്കുന്ന ഇംപ്ലാന്റോളജി, പല്ലിന്റെ നിറം വര്‍ധിപ്പിക്കുന്ന ടൂത്ത് വൈറ്റിനിംഗ് തുടങ്ങിയവക്ക് പുറമെ ലേസര്‍ ചികിത്സയും ഇവിടെ ലഭ്യമാണ്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എട്ട് വരെയാണ് പ്രവര്‍ത്തന സമയം. ബുക്കിംഗ് വഴി ഞായറാഴ്ചകളിലും ക്ലിനിക്ക് പ്രവര്‍ത്തിക്കും.
മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. നിസാം റഹ്മാന്, യൂസുഫ് നൂറാനി, ഡോ. പി ശംസുദ്ദീന്‍, ഡോ. ഒ കെ എം അബ്ദുര്‍റഹ്മാന്‍, ഡോ. നസീര്‍ പി ചിട്ടയില്‍, ഡോ. മുഹമ്മദ് ആസിഫ്, ഡോ. ശകീല്‍, ഡോ. മുര്‍ശിദ് അഹ്മദ് പി എം പങ്കെടുത്തു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved