അല്മന്ഹജുസ്സവിയ്യ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു; ഓൺലൈൻ ക്ലാസിനും സൗകര്യം

നോളജ് സിറ്റി: ബാ അലവി സൂഫി സരണിയിലെ ശ്രദ്ധേയ ഗ്രന്ഥമായ അല്മന്ഹജുസ്സവിയ്യ് ആസ്പദമാക്കി നടക്കുന്ന ഹൃസ്വകാല കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഹബീബ് സൈന് ബിന് ഇബ്റാഹീം ബിന് സുമൈത്ത് രചിച്ച 'അല്മന്ഹജുസ്സവിയ്യ്' പഠന കോഴ്സ് ഈ മാസം ആരംഭിക്കും. ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി ക്ലാസ്സുകള്ക്ക് നേതൃത്വം നല്കും. മര്കസ് നോളജ് സിറ്റിയിലെ ജാമിഉല് ഫുതൂഹില് വെച്ച് നടക്കുന്ന ക്ലാസ്സില് പ്രവേശനം നേടുന്നവര്ക്ക് ഓണ്ലൈനായും പങ്കെടുക്കാന് സാധിക്കും. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. ബാ അലവി സരണിയുടെ ഭരണഘടന എന്ന രീതിയിലും മൗലിക ഗ്രന്ഥം എന്ന നിലയിലും പണ്ഡിതന്മാര്ക്കിടയില് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയതാണ് 'അല്മന്ഹജുസ്സവിയ്യ്'.
ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരിയുടെ നേതൃത്വത്തില് ഫുതൂഹ് അക്കാദമിയില് നടക്കുന്ന രണ്ടാമത്തെ കോഴ്സ് ആണിത്. ഇമാം അബ്ദുലാഹില് ഹദ്ദാദ് (റ) വിന്റെ കിതാബുല് ഹികമിനെ ആസ്പദമാക്കിയുള്ള കോഴ്സ് പൂര്ത്തീകരിച്ചവരുടെ സംഗമവും സര്ട്ടിഫിക്കറ്റ് വിതരണവും നേരത്തെ ജാമിഉല് ഫുതൂഹില് വെച്ച് നടന്നിരുന്നു.
കോഴ്സില് പ്രവേശനം നേടാന് താത്പര്യമുള്ളവര് academy@jamiulfutuh.com എന്ന മെയില് വഴിയോ academy.jamiulfutuh.com എന്ന വെബ്സൈറ്റ് വഴിയോ രെജിസ്റ്റര് ചെയ്യണമെന്ന് സംഘാടകര് അറിയിച്ചു. ഫോണ്: 7034 946 663.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved