മർകസ് നോളജ് സിറ്റിയിലെ ലാന്‍ഡ് മാര്‍ക് വില്ലേജിലെ 51 അപ്പാര്‍ട്മെന്റുകള്‍ കൈമാറി

നോളജ് സിറ്റിയിലെ ലാന്‍ഡ് മാര്‍ക് വില്ലേജില്‍ നടന്ന വില്ലേജ് കോണ്‍ക്ലേവിൽ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ അപാർട്മെന്റ് സമർപ്പിക്കുന്നു

നോളജ് സിറ്റിയിലെ ലാന്‍ഡ് മാര്‍ക് വില്ലേജില്‍ നടന്ന വില്ലേജ് കോണ്‍ക്ലേവിൽ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ അപാർട്മെന്റ് സമർപ്പിക്കുന്നു
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ റെസിഡന്‍ഷ്യല്‍ സോണായ ലാന്‍ഡ് മാര്‍ക് വില്ലേജിലെ 51 അപ്പാര്‍ട്മെന്റുകള്‍ കൂടി ഉടമകള്‍ക്ക് സമര്‍പ്പിച്ചു. ക്ലബ് ഹൗസില്‍ വെച്ച് ഇന്നലെ നടന്ന 'ദ വില്ലേജ് കോണ്‍ക്ലേവില്‍ വെച്ചാണ് ടവര്‍ മൂന്നിലെ പുതിയ അപ്പാര്‍ട്മെന്റുകള്‍ സമര്‍പ്പിച്ചത്. പുതുതായി നിര്‍മിക്കുന്ന ലക്ഷ്വറി സ്പോട്ടിന്റെ തറക്കല്ലിടല്‍ ചടങ്ങും തുടര്‍ന്ന് നടന്നു.
മര്‍കസ് നോളജ് സിറ്റി ചെയര്മാന് കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ ഉടമകള്‍ക്ക് താക്കോല്‍ കൈമാറി. ലാന്‍ഡ് മാര്‍ക് ബില്‍ഡേഴ്സ് ഡയറക്ടര്‍ അന്‍വര്‍ സാദത്തിന്റെ അധ്യക്ഷതയില്‍ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, അഡ്വ. തന്‍വീര്‍ ഉമര്‍, അക്ബര്‍ സ്വാദിഖ്, ശബീറലി ഇല്ലിക്കല്‍, മുഹമ്മദ് ത്വാഹിര്‍ സംസാരിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം