ആദ്യകാല ഓർമകൾ പങ്കുവെച്ച് 'ഗുരുവോരം' സഖാഫി സംഗമം

കാരന്തൂർ: സഖാഫി ബിരുദധാരികളായ മർകസിലെ ആദ്യകാല മതവിദ്യാർഥികൾ ഏറെ കാലത്തിന് ശേഷം ഒരുമിച്ചുകൂടിയപ്പോൾ അനേകം ഓർമകളുടെയും മധുരനിമിഷങ്ങളുടെയും പങ്കുവെപ്പുവേളയായി അത്. 1985 മുതൽ 90 വരെയുള്ള ബാച്ചുകളിലെ സഖാഫികളാണ് പ്രിയഗുരുനാഥൻ സുൽത്വാനുൽ ഉലമാ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തിൽ 'ഗുരുവോരം' എന്നപേരിൽ ഒരുമിച്ചുകൂടിയത്.
മർകസിന്റെ പഴയകാലം ഓർത്തും പുതിയ പദ്ധതികൾ ആവിഷ്കരിച്ചും പുരോഗമിച്ച സംഗമം കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ.അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. അഹ്മദ് ബാദുഷ സഖാഫി ചന്തിരൂർ, അബ്ദുൽ കരീം സഖാഫി പേഴക്കാപ്പിള്ളി, ഇബ്റാഹീം സഖാഫി ചുങ്കത്തറ, മുഹമ്മദ് അലി സഖാഫി വഴിക്കടവ് ആശംസകൾ നേർന്നു. തുടർന്ന് നടന്ന വാർഷിക കൗൺസിലിന് സഖാഫി ശൂറ ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുലത്വീഫ് സഖാഫി പെരുമുഖം നേതൃത്വം നൽകി. അബ്ദുന്നാസർ സഖാഫി കെല്ലൂർ സ്വാഗതവും ഉമർ സഖാഫി മൂത്തേടം നന്ദിയും പറഞ്ഞു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved