ഖത്മുൽ ബുഖാരി, സനദ്ദാന സമ്മേളനം വിജയിപ്പിക്കുക: സഖാഫി ശൂറ


കോഴിക്കോട്: ഈ മാസം 15,16 തിയ്യതികളിൽ മർകസിൽ നടക്കുന്ന സഖാഫി സനദ്ദാന സമ്മേളനവും 17ന് തിങ്കൾ രാവിലെ നടക്കുന്ന ഖത്മുൽ ബുഖാരി ആത്മീയ സംഗമവും വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് സഖാഫി ശൂറ. സമ്മേളനത്തിന്റെ ഭാഗമായി16 ന് രാവിലെ 11 മണിക്ക് സഖാഫി ശൂറയുടെ കേന്ദ്ര കമ്മിറ്റി കൗൺസിലും നടക്കും. ഇക്കഴിഞ്ഞ മാസങ്ങളിലായി 40 ബാച്ചുകളുടെയും സംഗമങ്ങളും കൗൺസിലും മർകസിൽ നടന്നിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അംഗങ്ങളുടെ വീട് നിർമാണം, മക്കളുടെ വിവാഹം, ചികിത്സ എന്നിവക്ക് സഹായധനം നൽകുന്ന 'മുവാസ' പദ്ധതി ഈ വർഷത്തോടെ കൂടുതൽ വിപുലപ്പെടുത്തും. ഇത് സംബന്ധമായി ചേർന്ന മീറ്റിങ്ങിൽ ഹസൻ സഖാഫി തറയിട്ടാൽ അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ പദ്ധതികൾ അവതരിച്ചു. അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം, ദുൽകിഫിൽ സഖാഫി, ഇസ്മാഈൽ സഖാഫി എന്നിവർ സംബന്ധിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം