സ്കോളർ സ്പാർക്ക് ടാലന്റ് ഹണ്ട്: ഫലപ്രഖ്യാപനം നാളെ


കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. വൈകുന്നേരം അഞ്ച് മുതൽ https://safoundation.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ഈ അധ്യയന വർഷം എട്ടാം ക്ലാസ്സിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് ടാലന്റ് ഹണ്ട് സംഘടിപ്പിച്ചത്.
പരീക്ഷയിൽ പാസ്സാകുന്നവർക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ച് പഠനം പൂർണമാകുന്നത് വരെയുള്ള സഹായങ്ങൾ ഉൾക്കൊള്ളുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് സ്കോളർ സ്പാർക് ടാലൻ്റ് ഹണ്ട്. രാജ്യത്താകമാനമുള്ള 24 കേന്ദ്രങ്ങൾക്ക് പുറമെ, ലക്ഷദ്വീപിലുമായി അയ്യായിരത്തോളം വിദ്യാർഥികളാണ് പരീക്ഷ അഭിമുഖീകരിച്ചത്. പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കീയും വെബ്സൈറ്റിൽ ലഭ്യമാണ്.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം