ശമീം സഖാഫിക്ക് ഡോക്ടറേറ്റ്


കൊടുവള്ളി: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ ശമീം സഖാഫി ഡോക്ട്റേറ്റ് നേടി. പ്രശസ്ത ഈജിപ്ഷ്യൻ എഴുത്തുകാരനായിരുന്ന ഖാലിദ് മുഹമ്മദ് ഖാലിദിന്റെ ലോകപ്രശസ്ത രചനയായ 'രിജാലുൻ ഹൗല അൽ റസൂൽ' എന്ന ചരിത്ര പുസ്തകം മുൻനിർത്തി 'അറബിക് സാഹിത്യത്തിലെ ചരിത്ര നോവലുകളിലെ ആഖ്യാന രീതികൾ' എന്ന വിഷയത്തിലാണ് ശമീം സഖാഫി ഗവേഷണ പഠനം പൂർത്തീകരിച്ചത്.
2009ൽ ജാമിഅ മർകസിലെ കുല്ലിയ ശരീഅ വിഭാഗത്തിൽ നിന്ന് രണ്ടാം റാങ്കോടെ പാസ്സായി, കരുവൻപൊയിൽ ജി എം യു പി സ്കൂൾ അധ്യാപകനായി സേവനം ചെയ്യുന്നു. പുള്ളാവൂർ മുഹമ്മദ്- നഫീസ ദമ്പതികളുടെ മകനാണ്.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം