അഞ്ചാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് അവാര്‍ഡ് മലൈബാറിന്
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...

സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
ഷാര്‍ജ: മര്‍കസ് നോളജ് സിറ്റി കേന്ദ്രമായുള്ള മലൈബാര്‍ ഫൗണ്ടേഷന് ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമിയുടെ അമീരി ഡിഗ്രിയിലുള്ള ഷാര്‍ജ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് അവാര്‍ഡിന്റെ അഞ്ചാമത് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് മലൈബാറിനെ തിരഞ്ഞെടുത്തത്.
ഈ മാസം 21ന് ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജില്‍ വെച്ച് നടക്കുന്ന പ്രത്യേക പരിപാടിയില്‍ അവാര്‍ഡ് സമര്‍പ്പിക്കും. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പൗരാണിക ഗ്രന്ഥങ്ങളും കൈയ്യെഴുത്ത് രേഖകളും സരംക്ഷിക്കുന്ന പദ്ധതി മലൈബാര്‍ ഫൗണ്ടേഷന് ആരംഭിച്ചിട്ട് നാല് വര്‍ഷമായി. അമേരിക്ക കേന്ദ്രമായുള്ള ലോക പ്രസിദ്ധമായ ഹില്‍ മ്യൂസിയം ആന്‍ഡ് മനുസ്ക്രിപ്റ്റ് ലൈബ്രറിയുമായി സഹകരിച്ച് നിരവധി കൈയ്യെഴുത്ത് കൃതികള്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുകയും സൗജന്യമായി ലഭ്യമാക്കുകയുമാണ് പദ്ധതി. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ലൈബ്രറിയുടെ ഉന്നത പ്രധിനിധി സംഘം മലൈബാര്‍ സന്ദര്‍ശിക്കുകയും കൂടുതല്‍ സഹകരണ പദ്ധതികള്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
© Copyright 2024 Markaz Live, All Rights Reserved