ഹാജിമാർക്ക് മെഡിക്കൽ കിറ്റ് പുറത്തിറക്കി മർകസ് യുനാനി

ഹാജിമാർക്കായി മർകസ് യുനാനി ഹോസ്പിറ്റൽ പുറത്തിറക്കിയ പ്രത്യേക മെഡിക്കൽ കിറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് കൈമാറുന്നു.

ഹാജിമാർക്കായി മർകസ് യുനാനി ഹോസ്പിറ്റൽ പുറത്തിറക്കിയ പ്രത്യേക മെഡിക്കൽ കിറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് കൈമാറുന്നു.
കോഴിക്കോട്: ഹജ്ജ് തീർഥാടനത്തിന് പുറപ്പെടുന്ന ഹാജിമാർക്കായി പ്രത്യേക മെഡിക്കൽ കിറ്റ് പുറത്തിറക്കി മർകസ് യുനാനി ഹോസ്പിറ്റൽ. തീർഥാടന വേളയിൽ സാധാരണ അനുഭവിക്കാറുള്ള കാലാവസ്ഥ ബുദ്ധിമുട്ടുകൾ, അലർജികൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവക്കുള്ള പരിഹാരവുമായാണ് പാർശ്വഫലങ്ങളില്ലാത്ത സർക്കാർ അംഗീകൃത യുനാനി മരുന്നുകളും ലേപനങ്ങളും ഉൾപ്പെടുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് ഒരുക്കിയിട്ടുള്ളത്. കിറ്റിന്റെ വിതരണോദ്ഘാടനം ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം