അന്താരാഷ്ട്ര കോൺഫറൻസിൽ തിളങ്ങി മർകസ് മെംസ് വിദ്യാർഥികൾ


കുന്ദമംഗലം: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റം ഫോർ ഗേൾസ് ആൻഡ് ഗ്ലോബൽ യംഗ് റിസർച്ച് അക്കാദമി മുംബൈയിൽ നടത്തിയ അന്താരാഷ്ട്ര കോൺഫറൻസിൽ കാരന്തൂർ മെംസ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ മികവ് പുലർത്തി. ഇന്റർനാഷനൽ റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻസിൽ വിവിധ വിഷയങ്ങളിൽ 18 പ്രബന്ധങ്ങളാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. 250തിലധികം സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും സയൻ്റിസ്റ്റുകളും പരിപാടിയിൽ പങ്കെടുത്തിരുന്നു.
പ്രൈമറി വിഭാഗത്തിൽ ഹൈഫ ഹനുൻ, ഡാനിഷ് നാസർ, മുഹമ്മദ് ഇഹ്സാൻ മുഹമ്മദ് ഫവാസ്, ഫാത്വിമ മുഖനിയ എന്നിവരാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. മിഡിൽ സ്കൂൾതലത്തിൽ മുഹമ്മദ് മംനൂർ, മുഹമ്മദ് ശയാൻ, മുഹമ്മദ് ഹാശീർ അലി പോസ്റ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ മർകസ് മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ശാഫി, അബ്ദുൽ ഗഫൂർ സഖാഫി, സുഹൈൽ ശൗകത്ത്, ഹുസൈൻ സഖാഫി, സെനിൻ അഹ്മദ്, ഹാനിയ ഉസ്മാൻ, സജ്നു, ഹാദിയ സംസാരിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം