നിംഹാൻസ് എം ഫിൽ എൻട്രൻസ്: രണ്ടാം റാങ്ക് നേടി ബാസിത്ത് നൂറാനി
ജാമിഅ മദീനത്തുന്നൂറിൽ നിന്നും ബി എ ഇംഗ്ലീഷ് ബിരുദ പഠനത്തോടൊപ്പം ബാച്ച്ലർ ഇൻ ഇസ്ലാമിക് സ്റ്റഡീസ് പൂർത്തിയാക്കി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാടിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ്....
Markaz Live News
July 02, 2025
Updated
പൂനൂർ: ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (NIMHANS) എം ഫിൽ എൻട്രൻസ് എക്സാമിൽ ഓൾ ഇന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടി പി സി ബാസിത്ത് നൂറാനി. ഇന്ത്യയിലും ലോകമെമ്പാടുമുള്ള മെന്റൽ ഹെൽത്ത്, ന്യൂറോ സയൻസ് വിഭാഗങ്ങളിലെ മുൻനിര സ്ഥാപനമാണ് നിംഹാൻസ്. സൈക്യാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിക് സോഷ്യൽ വർക്കേഴ്സ് തുടങ്ങിയ മെന്റൽ ഹെൽത്ത് വിദഗ്ധരെ വാർത്തെടുക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും നിംഹാൻസ് നിർണായക പങ്കാണ് വഹിക്കുന്നത്.
മെന്റൽ ഹെൽത്ത്, തെറാപ്പികൾ, കമ്മ്യൂണിറ്റി വർക്കുകൾ തുടങ്ങി രണ്ട് വർഷം നീണ്ടു നിൽക്കുന്ന കോഴ്സാണ് നിംഹാൻസിന്റേത്. ജാമിഅ മദീനത്തുന്നൂറിൽ നിന്നും ബി എ ഇംഗ്ലീഷ് ബിരുദ പഠനത്തോടൊപ്പം ബാച്ച്ലർ ഇൻ ഇസ്ലാമിക് സ്റ്റഡീസ് പൂർത്തിയാക്കിയ ബാസിത്ത് നൂറാനി പിന്നീട്, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാടിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് ചെയ്തു. മലപ്പുറം ജില്ലയിലെ വളവന്നൂർ സ്വദേശികളായ അബ്ദുറഹ്മാൻ-ഫാത്തിമ ദമ്പതികളുടെ മകനാണ്. ബാസിത്തിനെ ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും അഭിനന്ദിച്ചു.