റഷ്യയിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഇന്ത്യയെ പ്രതിനിധീകരിക്കും
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...

നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: മുസ്ലിം റിലീജിയസ് ബോര്‍ഡ് ഓഫ് സെന്റ് പീറ്റേഴ്സ്ബര്‍ഗ് ആന്‍ഡ് നോര്‍ത്ത്- വെസ്റ്റ് ഓഫ് റഷ്യയുടെ ആഭിമുഖ്യത്തില്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ മര്‍കസ് നോളജ് സിറ്റി ഫൗണ്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഇന്ത്യയെ പ്രതിനിധീകരിക്കും. നാളെ (സെപ്റ്റംബര്‍ 3 ന്) നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദിനെ പ്രതിനിധീകരിച്ചാണ് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിക്കുന്നത്.
'ആധുനിക ലോകത്ത് മതപരവും ആത്മീയവും ധാര്‍മികവുമായ മൂല്യങ്ങളുടെ സംരക്ഷണവും മതാന്തര സംവാദത്തിന്റെ വികസനവും' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മതപണ്ഡിതര്‍, ആത്മീയ നേതാക്കള്‍, ഗവേഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ മതസമൂഹങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യം, സൗഹാര്‍ദം, സമാധാനപരമായ സഹവര്‍ത്തിത്വം, ആത്മീയ- ധാര്‍മിക മൂല്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യന്‍ നിലപാടുകള്‍ സമ്മേളനത്തില്‍ അദ്ദേഹം അവതരിപ്പിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സി.പി സ്വാദിഖ് നൂറാനി സമ്മേളനത്തില്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയെ അനുഗമിക്കും.
മത- സാംസ്കാരിക രംഗത്തെ സഹകരണം ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളിലെയും മുസ്ലിം മതപണ്ഡിതരും സ്ഥാപനങ്ങളും തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിക്കുക തുടങ്ങിയവയില്‍ പരസ്പര സഹകരണത്തിനു വഴിയൊരുക്കുന്ന ധാരണാപത്രത്തില്‍ റഷ്യയുടെയും ഇന്ത്യയുടെയും പണ്ഡിത പ്രതിനിധികള്‍ ഒപ്പുവെക്കും. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആഗോളതലത്തിലുള്ള പുതിയ സാധ്യതകള്‍ക്കും ഈ ധാരണാപത്രം കാരണമാകുമെന്ന് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അറിയിച്ചു.
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം