സ്കിൽസ്പിറേഷൻ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

മർകസ് ഐടിഐ സ്കിൽസ്പിറേഷൻസ്വാഗത സംഘം ഓഫീസ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

മർകസ് ഐടിഐ സ്കിൽസ്പിറേഷൻസ്വാഗത സംഘം ഓഫീസ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
കാരന്തൂർ: ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഭാഗമായി മർകസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐ യിൽ സംഘടിപ്പിക്കുന്ന യൂത്ത് സമ്മിറ്റിന്റെയും സ്കിൽസ്പിറേഷൻ അനുമോദന സംഗമത്തിന്റെയും പ്രാരംഭ പ്രവർത്തനങ്ങൾക്കായി സ്വാഗതസംഘം ഓഫീസ് ആരംഭിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഓഫീസ് ഉദ്ഘാടനം ചെയ്തു.
ജൂലൈ 15 രാവിലെ 10 ന് ആരംഭിക്കുന്ന യൂത്ത് സമ്മിറ്റ് രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. ഐ ടി ഐ പൂർവ വിദ്യാർഥികളായ 27 യുവസംരംഭകരെ ചടങ്ങിൽ ആദരിക്കും. 11 30 ന് നടക്കുന്ന സ്കിൽസ്പിറേഷൻ സംഗമം കേരള യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഈ വർഷം പഠനം പൂർത്തീകരിച്ച 206 വിദ്യാർഥികൾക്ക് ജോബ് ഓഫർ ലെറ്റർ കൈമാറും. ഐ ടി ഐ യുമായി സഹകരിക്കുന്ന കമ്പനികളെയും തൊഴിൽ ദാതാക്കളെയും ആദരിക്കും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പി മുഹമ്മദ് യൂസുഫ്, ഉനൈസ് മുഹമ്മദ്, വി.എം റഷീദ് സഖാഫി, അക്ബർ ബാദുഷ സഖാഫി, എൻ മുഹമ്മദലി, അശ്റഫ് കാരന്തൂർ, ഉമർ നവാസ് ഹാജി, സി.കെ മുഹമ്മദ് സംബന്ധിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം