അന്താരാഷ്ട്ര മീലാദ് സമ്മേളനം: വർണാഭമാക്കാൻ മെഗാ ദഫ് ഘോഷയാത്രയും


കോഴിക്കോട്: ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് നിറം പകരാൻ നഗരത്തിൽ ദഫ് ഘോഷയാത്രയും. സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് വൈകുന്നേരം 3 മണിക്ക് മർകസ് കോംപ്ലക്സ് പരിസരത്ത് നിന്നാരംഭിച്ച് റാലിയായി നഗരം ചുറ്റി കാലിക്കറ്റ് ട്രേഡ് സെന്ററിൽ സമാപിക്കുന്ന രീതിയിലാണ് മെഗാ ദഫ് ഘോഷയാത്ര നടക്കുക. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഘോഷയാത്രയിൽ വിവിധ മേഖലകളിലെ മദ്റസകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100 ലധികം ദഫ്, അറബന, സ്കൗട്ട്, ഫ്ളവർഷോ സംഘങ്ങൾ ചുവടുവെക്കും. അറബ് ദഫ് ട്രൂപ്പുകളുടെ നേതൃത്വത്തിൽ സമ്മേളന വേദിയിലും അവതരണമുണ്ടാകും.
പരമ്പരാഗത ബൈത്തുകളുടെയും മദ്ഹ് ഗാനങ്ങളുടെയും അകമ്പടിയോടെ താളപ്പെരുക്കങ്ങൾ തീർത്ത് ഉയർന്നും താഴ്ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചു ദഫ്മുട്ടി നീങ്ങുന്ന സംഘങ്ങൾ നഗരത്തിൽ സമ്മേളനത്തിന്റെ ഓളം സൃഷ്ടിക്കും. വ്യത്യസ്ത വസ്ത്രാലങ്കാരങ്ങളും വൈവിധ്യമാർന്ന പ്രകടനങ്ങളും ഘോഷയാത്രക്ക് മിഴിവേകും. രജിസ്റ്റർ ചെയ്ത് തിരഞ്ഞെടുക്കപ്പെടുന്ന 100 സംഘങ്ങൾക്കാണ് ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനും വിദേശ പ്രകീർത്തന സംഘങ്ങളും ദഫ് വിദഗ്ധരും ഒന്നിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമാകുന്നതിനും അവസരമുണ്ടാവുക. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 90725 00626 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം