പതാകയുയർന്നു; സ്നേഹജനങ്ങൾ ഇന്ന് കോഴിക്കോട് സംഗമിക്കും

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സാദാത്തുക്കളുടെയും പണ്ഡിതരുടെയും പ്രാസ്ഥാനിക പ്രമുഖരുടെയും നേതൃത്വത്തിൽ നഗരിയിൽ പതാകയുയർത്തിയപ്പോൾ.

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സാദാത്തുക്കളുടെയും പണ്ഡിതരുടെയും പ്രാസ്ഥാനിക പ്രമുഖരുടെയും നേതൃത്വത്തിൽ നഗരിയിൽ പതാകയുയർത്തിയപ്പോൾ.
കോഴിക്കോട്: 'തിരുവസന്തം 1500' എന്ന പ്രമേയത്തിൽ മർകസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ വിളംബരമായി നഗരിയിൽ പതാകയുയർന്നു. സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ വൈകുന്നേരം 4:30 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ സാമൂഹിക-സാംസ്കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളുമാണ് അതിഥികൾ. പ്രശസ്ത അറബ് ഗായക സംഘമായ അൽ ഹുബ്ബ് ട്രൂപ്പിന്റെ നബികീർത്തന സദസ്സും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണവും സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന മെഗാ ദഫ് ഘോഷയാത്രയിൽ 1500 കലാപ്രതിഭകൾ അണിനിരക്കും.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം