മർകസ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ സുരക്ഷിത് മാർഗ് ക്ലബ് ഇന്ന് ഉദ്ഘാടനം ചെയ്യും


കാരന്തുർ: മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എഴുനൂറിലധികം വിദ്യാർഥികളിൽ ട്രാഫിക് ബോധവൽക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന 'സുരക്ഷിതമാർഗ്' ട്രാഫിക് ബോധവൽക്കരണ ക്ലബ്ബിന്റെ ഉദ്ഘാടനം ഇന്ന് മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കോഴിക്കോട് സെൽ പോലീസ് സൂപ്രണ്ട് അബ്ദുൽ റസാക്ക് കെ പി ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ പിടിഎ പ്രസിഡന്റും മർകസ് മീഡിയ-കമ്മ്യൂണിക്കേഷൻസ് ജോയിന്റ് ഡയറക്ടറുമായ ഷമീം കെ കെ അധ്യക്ഷത വഹിക്കും.
കോഴിക്കോട് മുൻ ആർടിഒയും സുരക്ഷിത് മാർഗിന്റെ ജില്ലാ ചീഫുമായ സുഭാഷ് ബാബു ടി കെ, മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, കോഴിക്കോട് പോപ്പുലർ ബ്രാഞ്ച് അസിസ്റ്റൻറ് എച്ച് ആർ മാനേജർ ചഞ്ചൽ എന്നിവർ മുഖ്യാതിഥികളാവും. കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷാജു വി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകും. മർകസ് എജുക്കേഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, പ്രിൻസിപ്പൽ മൂസകോയ മാവിലി, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ പി, സ്റ്റാഫ് സെക്രട്ടറി കെ അബ്ദുൽ കലാം, സുരക്ഷിത് മാർഗ് സ്കൂൾ കോഡിനേറ്റർ അനീസ് മുഹമ്മദ് ജി സംബന്ധിക്കും.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം