സി.പി ഉബൈദുല്ല സഖാഫി യു.എ.ഇ പ്രസിഡന്റിന്റെ വിശിഷ്ടാതിഥി


അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഈ വർഷത്തെ വിശിഷ്ട റമളാൻ അതിഥിയായി പ്രമുഖ യുവ പണ്ഡിതനും എസ്.എസ്.എഫ് ദേശീയ പ്രസിഡന്റും മർകസ് ഡയറക്ടറുമായ സി.പി. ഉബൈദുല്ല സഖാഫി അബുദാബിയിലെത്തി. യു.എ.ഇ മതകാര്യ മന്ത്രാലയമായ ഓഖാഫിന്റെ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിച്ചു. മർകസ് ഗ്ലോബൽ കൗൺസിൽ ഡയറക്ടർ കൂടിയായ ഉബൈദുല്ല സഖാഫിക്ക് ലഭിച്ച ഈ ഔദ്യോഗിക ക്ഷണം അന്താരാഷ്ട്ര മതപ്രഭാഷണ രംഗത്ത് അദ്ദേഹത്തിന്റെ സജീവമായ ഇടപെടലുകൾക്കുള്ള വലിയൊരു അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി 20 ദിവസത്തോളം നീണ്ടുനിൽക്കുന്ന വിപുലമായ പ്രഭാഷണ പരമ്പരയിലാണ് അദ്ദേഹം പങ്കെടുക്കുക. അബുദാബി, അൽ ഐൻ, മുസഫ, ദുബൈ, ഷാർജ, അജ്മാൻ തുടങ്ങിയ പ്രധാന എമിറേറ്റുകളിലെ മസ്ജിദുകളിലും മജ്ലിസുകളിലും സർക്കാർ സംവിധാനങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പ്രസംഗങ്ങൾ നടക്കുക. തദ്ദേശീയരായ അറബ് വംശജർക്കും പ്രവാസി സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ഈ പ്രഭാഷണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ പണ്ഡിതന്മാരെ റമളാൻ അതിഥികളായി സ്വീകരിക്കുന്ന യു.എ.ഇയുടെ ദീർഘകാല പാരമ്പര്യത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. കേരളത്തിൽ നിന്ന് ഈ പാരമ്പര്യം ആരംഭിച്ചത് പ്രമുഖ പണ്ഡിതനായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആയിരുന്നു. അദ്ദേഹത്തിന് പിന്നാലെ നിരവധി മലയാളി പണ്ഡിതന്മാർ ഈ പദവി അലങ്കരിച്ചിട്ടുണ്ടെങ്കിലും, യുവതലമുറയിലെ ശ്രദ്ധേയനായ ഉബൈദുല്ല സഖാഫിയുടെ ഇത്തവണത്തെ സാന്നിധ്യം കേരളത്തിന് വലിയ അഭിമാനകരമായ നേട്ടമായി മാറിയിരിക്കുകയാണ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്ഗിലാണ് സമ്മേളനം നടക്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം