മര്‍കസ് പരിസരവാസികള്‍ ഇനി ഇംഗ്ലീഷ് സംസാരിക്കും: ഭാഷാ പരിശീലനത്തിന് തുടക്കമായി


കുന്ദമംഗലം: മര്‍കസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഇംഗ്ലീഷ് ഡിപ്പാര്‍ട്മെന്റും ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സെല്ലും സംയുക്തമായി പരിസരവാസികള്‍ക്കായി ഇംഗ്ലീഷ് ഭാഷ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചു. സമൂഹത്തില്‍ ഇംഗ്ലീഷ് ആശയവിനിമയ കഴിവ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. 20 ദിവസം നീണ്ടു നില്ക്കുന്ന പ്രഥമ കോഴ്സ് പരിശീലന ക്ലാസുകള്‍ രണ്ടു ദിവസത്തിനകം തുടങ്ങും. തിരഞ്ഞെടുത്ത പരിസരവാസികള്‍ ആണ് കോഴ്സില്‍ അംഗമായിട്ടുള്ളത്. വളരെ പ്രതീക്ഷയോട് കൂടിയാണ് കോഴ്സിനെ പരിസരവാസികള്‍ ഏറ്റെടുത്തത്... കമ്മ്യൂണിറ്റി ലൈബ്രറി ആരംഭിച്ചതിനു പിന്നാലെയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. സാമൂഹിക മണ്ഡലങ്ങളില്‍ മര്‍കസിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടിക്ക് തുടക്കം കുറിച്ചത്. .ഇംഗ്ലീഷ് ഡിപ്പാര്‍ട്മെന്റ് മേധാവി പ്രിയത പി. അധ്യക്ഷത വഹിച്ചു. മര്‍കസ് അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ ഉനൈസ് മുഹമ്മദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വള്ളിയാട് മുഹമ്മദലി സഖാഫി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. രാഘവന് ആശംസകള്‍ അര്‍പ്പിച്ചു.
അസിസ്റ്റന്റ് പ്രൊഫസര്‍ നൂര്ജഹാന് സ്വാഗതവും യാസീന്‍ റാഫത്തലി നന്ദിയും പറഞ്ഞു.ഓറിയന്റേഷന്‍ സെഷനില്മുഹമ്മദ് ഫാബി നിസാം, മുഹമ്മദ് ഫാത്തിമ നിസാം എന്നിവര്‍ ഇംഗ്ലീഷ് പഠനത്തിലെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച് പങ്കാളികള്‍ക്ക് പ്രചോദനമായി. സമൂഹവുമായി ചേര്‍ന്നുനില്‍ക്കുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളുടെ ഉത്തരവാദിത്തബോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്താന് സാധിക്കുമെന്ന് പ്രതീക്ഷയിലാണ് കോളേജ് അധികൃതര്‍.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം