'ഹെൽത്തി റമളാൻ': സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ


കാരന്തൂർ: വിശുദ്ധ റമളാൻ മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകി സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ. നോമ്പ് കാലത്ത് ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് സമഗ്ര പരിശോധന നൽകുകയും സമ്പൂർണ ജീവിതശൈലി നിർദേശിക്കുകയും ചെയ്യുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
വൈകുന്നേരം 3 മുതൽ രാത്രി 8 കാരന്തൂരിലെ ആശുപത്രിയിൽ നടക്കുന്ന ക്യാമ്പ് നോമ്പ് തുറക്കാൻ എത്തുന്ന വിശ്വാസികൾക്കും നാട്ടുകാർക്കും ഒരുപോലെ സേവനം ലഭ്യമാകും. വ്രത കാലത്ത് സാധാരണ കണ്ടുവരുന്ന സന്ധിവേദന, മുട്ട്-നടുവേദന, ദഹന പ്രശ്നങ്ങൾ (ഗ്യാസ്, അസിഡിറ്റി), ക്ഷീണം, നിർജലീകരണം, അലർജി, ആസ്ത്മ, സ്കിൻ പ്രശ്നങ്ങൾ, പൊണ്ണത്തടി തുടങ്ങിയവക്ക് വിദഗ്ധ യുനാനി ഡോക്ടർമാരുടെ പരിശോധനയും ചികിത്സയും ക്യാമ്പിൽ ലഭ്യമാവും. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്കും പ്രത്യേകം പരിഗണന നൽകും. അതോടൊപ്പം, റമളാനിലെ ശരിയായ ഭക്ഷണക്രമം, നിത്യരോഗികളുടെ സുരക്ഷിത നോമ്പ് എന്നീ വിഷയങ്ങളിൽ വ്യക്തിഗത മെഡിക്കൽ കൗൺസലിംഗും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +91 95622 13535.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം