നാടും സൈബറിടവും കീഴടക്കി ബദ്റുല്‍ കുബ്റാ സമ്മേളന പ്രചാരണം

ബദ്റുല്‍ കുബ്റയുടെ പ്രചാരണത്തിനായി സ്ഥാപിച്ച കമാനങ്ങളിലൊന്ന്

ബദ്റുല്‍ കുബ്റയുടെ പ്രചാരണത്തിനായി സ്ഥാപിച്ച കമാനങ്ങളിലൊന്ന്
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റി ജാമിഉല്‍ ഫുതൂഹില്‍ വരുന്ന വെള്ളിയാഴ്ച നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ വിപുലമായ പ്രചാരണ പരിപാടികള്‍ നിറഞ്ഞ് നാടും സൈബറിടവും. സമ്മേളനത്തിന്റെ അനുബന്ധമായി നടക്കുന്ന ഗ്രാന്‍ഡ് ഇഫ്താറില്‍ കാല് ലക്ഷത്തില്‍ പരം വിശ്വാസികളെ വരവേല്‍ക്കാന്‍ സജ്ജമാക്കുകയാണ് സ്വാഗതസംഘം.
സമ്മേളനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പാതയോരങ്ങളിലും പരിസരപ്രദേശങ്ങളിലും മനോഹരമായ കമാനങ്ങളും ബോര്‍ഡുകളും സ്ഥാപിച്ചു കഴിഞ്ഞു. ജാമിഉല്‍ ഫുതൂഹിന്റെയും മറ്റും സോഷ്യല്‍ മീഡിയകള്‍ വഴിയും വിശ്വാസികളുടെ കൂട്ടായ്മകള്‍ വഴിയും സൈബര്‍ പ്രചാരണവും നടന്നുവരുന്നുണ്ട്.
ഇന്ത്യയിലെ പ്രമുഖ പണ്ഡിതന്മാരും സാദാത്തുക്കളും നേതൃത്വം നല്കുന്ന ഈ സമ്മേളനത്തില്‍ വിദേശ പ്രധിനിധികളും പങ്കെടുക്കും. ബദ്ര് മൗലിദ് പാരായണം, ആത്മീയ പ്രഭാഷണങ്ങള്‍, പ്രാര്‍ഥന സംഗമങ്ങള്‍ എന്നിവ സമ്മേളനത്തിന് മാറ്റുകൂട്ടും.
വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്മേളനം അര്‍ധരാത്രി 12 വരെ തുടരും. വിവിധ സെഷനുകള്‍, പാരായണങ്ങള്‍, ആത്മീയ സാരോപദേശങ്ങള്‍, പ്രാര്‍ഥനാ മജ്ലിസുകള്, ഇഅ്തികാഫ് തുടങ്ങിയവക്ക് പ്രമുഖ പണ്ഡിതന്മാരും സാദാത്തുക്കളും നേതൃത്വം നല്‍കും.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം