ജാമിഅ മർകസിനു കീഴിൽ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ പഠിക്കാനാവസരം


കോഴിക്കോട്: ലോകപ്രശസ്ത ഇസ്ലാമിക സർവകലാശാലയായ ഈജിപ്തിലെ അൽ അസ്ഹർ സംഘടിപ്പിക്കുന്ന 40 ദിവസത്തെ പഠന ശിൽപശാലയിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്ക് ജാമിഅ മർകസ് അവസരമൊരുക്കുന്നു. ഈ മാസം 29 മുതൽ മെയ് 10 വരെ നടക്കുന്ന വർക് ഷോപ്പിൽ ലോക പ്രശസ്ത പണ്ഡിതർക്ക് കീഴിൽ ഉസൂലുൽ ഫിഖ്ഹ്, ഖവാഇദുൽ ഫിഖ്ഹ്, നഹ്വ്, സ്വർഫ്, അറബി ഭാഷ, ഹദീസ്, തഫ്സീർ, ഉലൂമുൽ ഖുർആൻ, തജ്വീദ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ നടക്കുക.അതത് വിഷയങ്ങളിലെ നിപുണരുടെ ക്ലാസുകൾക്കും ചർച്ചകൾക്കും പുറമെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി സംവദിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ദർസുകൾ, എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 40 പേർക്കാണ് ശിൽപശാലയിൽ പങ്കെടുക്കാനാവുക. താമസം, ഭക്ഷണം, വിസ എന്നിവ അൽ അസ്ഹർ സർവകലാശാല സൗജന്യമായി നൽകും. രജിസ്ട്രേഷൻ ഫീ ആയി 160 ഡോളറും വിമാന ടിക്കറ്റ് ചെലവുകളും വിദ്യാർഥികൾ സ്വയം വഹിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 7736021383
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം