മർകസ് റൈഹാൻ വാലി എൻട്രൻസ് പ്രോഗ്രാം നാളെ


കോഴിക്കോട്: പിതാവ് മരണപ്പെട്ട കുട്ടികൾക്ക് പൂർണ പഠന പിന്തുണ നൽകി സംരക്ഷണം ഒരുക്കുന്ന മർകസ് റൈഹാൻ വാലിയിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ അഡ്മിഷൻ ആഗ്രഹിക്കുന്നവർക്കുള്ള എൻട്രൻസ് പ്രോഗ്രാം നാളെ (ഏപ്രിൽ 11 ശനി) കാരന്തൂർ ക്യാമ്പസിൽ നടക്കും. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ മദ്റസ സിലബസും എട്ടാം ക്ലാസ് മുതൽ ഐസിഎസ് പ്രോഗ്രാമും നൽകുന്നതോടൊപ്പം മർകസ് സ്കൂളുകളിൽ പഠനവും സാധ്യമാക്കുന്ന രീതിയാണ് റൈഹാൻ വാലിയിലേത്. വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യവും ഇവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് +91 90725 00438 എന്ന നമ്പറിൽ ബന്ധപ്പെടാം.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം