മർകസ് സാനവിയ്യ സ്റ്റുഡൻസ് യൂണിയന് നവസാരഥികൾ

സിയാദ് വള്ളിക്കുന്ന് (പ്രസിഡന്റ്), സാബിത്ത് കാരക്കുന്ന്( ജനറൽ സെക്രട്ടറി), റസൽ വരദൂർ (ഫിനാൻസ് സെക്രട്ടറി)

സിയാദ് വള്ളിക്കുന്ന് (പ്രസിഡന്റ്), സാബിത്ത് കാരക്കുന്ന്( ജനറൽ സെക്രട്ടറി), റസൽ വരദൂർ (ഫിനാൻസ് സെക്രട്ടറി)
കോഴിക്കോട്: വിദ്യാർഥികൾ വിജ്ഞാന പാഠ്യ, പാഠ്യാനുബന്ധ മേഖലയിൽ കഴിവ് ആർജിക്കണമെന്നും നവകാലത്തെ വെല്ലുവിളികൾ നേരിടാൻ സജ്ജരാവണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം വി പി എം ഫൈസി പറഞ്ഞു. മർകസ് സാനവിയ്യ അക്കാദമി സ്റ്റുഡൻസ് യൂണിയൻ വാർഷിക കൗൺസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ബഷീർ സഖാഫി കൈപ്പുറം അധ്യക്ഷത വഹിച്ചു. ശുഹൈബ് സഖാഫി, ഫള്ൽ സഖാഫി സംബന്ധിച്ചു.
2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി സിയാദ് വള്ളിക്കുന്ന് (പ്രസിഡന്റ്), സാബിത്ത് കാരക്കുന്ന്( ജനറൽ സെക്രട്ടറി), റസൽ വരദൂർ (ഫിനാൻസ് സെക്രട്ടറി) അജ്സൽ കമ്പളക്കാട്, അമാൻ വൈക്കം, ഷമീം ഉപ്പള, അജ്മൽ ചാവക്കാട് ( സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. ഷറഫ് കാവനൂർ പ്രവർത്തന റിപ്പോർട്ടും അലിഫ് കൊല്ലം ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. നസീം എളമരം സ്വാഗതവും സാബിത്ത് കാരക്കുന്ന് നന്ദിയും പറഞ്ഞു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം