സി.എം ഉറൂസും അഹ്ദലിയ്യയും നാളെ മർകസിൽ


കാരന്തൂർ: പ്രമുഖ ആത്മീയ പണ്ഡിതരായിരുന്ന മടവൂർ സി.എം വലിയുല്ലാഹിയുടെ പേരിൽ നടക്കുന്ന ഉറൂസും അഹ്ദലിയ്യ ദിക്റ് ഹൽഖയും ദൗറത്തുൽ ഖുർആൻ സംഗമവും നാളെ വൈകുന്നേരം ഏഴു മണി മുതൽ മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. അനുസ്മരണ പ്രഭാഷണത്തിനും ആധ്യാത്മിക ചടങ്ങുകൾക്കും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും.സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാർ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് സ്വാലിഹ് തുറാബ് , സി.മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുക്താർ ഹസ്രത്ത് ബാഖവി സംബന്ധിക്കും.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം