മർകസ് അലുംനി ഡെലിഗേറ്റ്സ് കോൺക്ലേവ് നാളെ


കോഴിക്കോട്: മർകസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയ പൂർവ വിദ്യാർഥികളുടെ വാർഷിക പ്രതിനിധി സംഗമം 'ഡെലിഗേറ്റ്സ് കോൺക്ലേവ്' നാളെ ( (ഞായർ 14-06-2026) മർകസ് നോളജ് സിറ്റിയിലെ വലൻസിയ ഗലേറിയയിൽ നടക്കും.
36 മർകസ് സ്ഥാപനങ്ങളിലെ പ്രതിനിധികളാണ് കോൺക്ലേവിൽ പങ്കെടുക്കുക. സംഗമം ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപകനുമായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖ് മുഖ്യാതിഥിയാവും. വിത്ത് ദി ലെജൻഡ്, മെൻഡെ സ്റ്റോക്ക്, ബി-ടോക്, മിഷൻ മോഡ്യൂളിങ്, അലുംനി പാർലിമെന്റ്, ഗസൽ തുടങ്ങിയ വിവിധ സെഷനുകൾക്ക് വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പ്രമുഖരും കലാകാരന്മാരും നേതൃത്വം നൽകും. മർകസ് സെൻട്രൽ അലുംനിയുടെ പുനഃസംഘാടനവും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കലും നടക്കും.
മർകസ് പൂർവ വിദ്യാർഥിയും സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ എം ബഷീറിന്റെ സ്മരണാർഥം മർകസ് അലുംനി ഏർപ്പെടുത്തിയ 2026-ലെ മാധ്യമ പുരസ്കാരം മലയാള മനോരമ കണ്ണൂർ യൂണിറ്റ് കോർഡിനേറ്റിങ് എഡിറ്റർ മുഹമ്മദ് അനീസിന് സമ്മാനിക്കും.
പൂർവ വിദ്യാർഥി അബ്ദുറഹീം വെങ്കിടങ്ങിന്റെ പേരിലുള്ള സോഷ്യൽ എംപവർമെന്റ് അവാർഡ്, സാഹിത്യ പുരസ്കാരം, യങ് എന്റർപ്രണർ അവാർഡ് എന്നിവ യഥാക്രമം അഡ്വ.ശമീർ കുന്ദമംഗലം, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, ഉമറുൽ ഫാറൂഖ് എന്നിവർക്ക് ചടങ്ങിൽ വിതരണം ചെയ്യും.
മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അഡ്വ.കാസിം എംഎൽഎ, അഡ്വ. പി കെ ഫിറോസ് എംഎൽഎ, കെ എഫ് ജോർജ്, സിപി ഉബൈദുള്ള സഖാഫി തുടങ്ങിയവർ സംഗമത്തിൽ സംബന്ധിക്കും.
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില് തന്നെയാണ് നല്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം