സൗജന്യ പ്രോസ്റ്റേറ്റ് ചികിത്സ ക്യാമ്പ് നാളെ കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിൽ


കോഴിക്കോട്: മുതിർന്ന പുരുഷന്മാരിൽ കണ്ടുവരുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിൽ നാളെ (ജൂൺ 18 വ്യാഴാഴ്ച) നടക്കുന്ന ക്യാമ്പിന് പ്രമുഖ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. അഹമ്മദ് സക്കീം നേതൃത്വം നൽകും.
പ്രായമാകുമ്പോൾ പുരുഷന്മാരിൽ ഉണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നായ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം,പലരും ലക്ഷണങ്ങൾ പുറത്തുപറയാൻ മടിച്ചും, വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളായി കരുതിയും ചികിത്സ വൈകിപ്പിക്കാറാണ് പതിവ്. ഇത്തരം അവസ്ഥകൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പിൽ ഡോക്ടറുടെ സൗജന്യ പരിശോധനയ്ക്ക് പുറമെ, ലഭ്യമായ മരുന്നുകളും വിവിധ തെറാപ്പികളും പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ +91 9562 213 535 നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം