അന്താരാഷ്ട്ര മീലാദ് സമ്മേളനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് സയ്യിദ് അലി ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് സയ്യിദ് അലി ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: സെപ്റ്റംബർ 5 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ക്രമീകരിക്കുന്നതിനും പ്രചാരണം ശക്തിപ്പെടുത്തുന്നതിനുമായി മർകസ് സെൻട്രൽ ക്യാമ്പസിൽ ആരംഭിച്ച ഓഫീസ് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം, സാദാത്ത് സംഗമം, മെഗാ ദഫ് ഘോഷയാത്ര തുടങ്ങിയ പരിപാടികളോടെ നടക്കുന്ന സമ്മേളനത്തിൽ അന്തർദേശീയ-ദേശീയ പണ്ഡിതരും പ്രകീർത്തന സംഘങ്ങളുമാണ് പ്രധാന അതിഥികൾ.
ചടങ്ങിൽ മർകസ് വൈസ് പ്രസിഡന്റുമാരായ വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി, ഇബ്റാഹീം ബാഖവി മേൽമുറി, അലവി സഖാഫി കായലം, ബഷീർ സഖാഫി കൈപ്പുറം, അബ്ദുസ്സമദ് സഖാഫി മായനാട്, ഉസ്മാൻ മുസ്ലിയാർ വയനാട്, പിവി അഹ്മദ് കബീർ എളേറ്റിൽ, വിഎം റശീദ് സഖാഫി, ഷമീം കെ കെ സംബന്ധിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം