യുദ്ധത്തിനെതിരെ കൈയൊപ്പ്; മർകസ് ഗേൾസ് സ്കൂളിൽ ബോധവത്കരണ പരിപാടി നടത്തി

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് മർകസ് ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച കാമ്പയിനിൽ നിന്ന്.

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് മർകസ് ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച കാമ്പയിനിൽ നിന്ന്.
കാരന്തൂർ: ഹിരോഷിമ ദിനത്തോടനുബന്ധിച്ച് മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 'നോ മോർ വാർസ്' എന്ന സന്ദേശവുമായി നടത്തിയ കൈയൊപ്പ് പരിപാടി ശ്രദ്ധേയമായി. യുദ്ധവിരുദ്ധ സന്ദേശങ്ങളടങ്ങുന്ന പോസ്റ്ററുകളുമായി ഗൈഡ്സ് അംഗങ്ങൾ ക്ലാസുകളിൽ സന്ദേശപ്രചാരണം നടത്തുകയും 'പീസ് ട്രീ', 'പീസ് കാൻഡിൽ' എന്നീ പരിപാടികൾ സംഘടിപ്പിച്ച് സമാധാനം, സ്നേഹം, സൗഹൃദം എന്നീ ആശയങ്ങൾ വിദ്യാർഥികളിലേക്ക് എത്തിക്കുകയും ചെയ്തു.
യുദ്ധത്തിന്റെ ഭീകരത ഓർമിപ്പിച്ചും സമാധാനത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ചും നടത്തിയ പരിപാടി വിദ്യാർഥികൾക്ക് പുതിയ അനുഭവമായി. യുദ്ധ വിരുദ്ധ പ്രതിജ്ഞയും, മൗനാചാരണവും നടത്തി. പ്രധാനാധ്യാപകൻ നിയാസ് ചോല, ഗൈഡ്സ് കൺവീനർമാരായ ഷബ്ന പി, ജംഷീന കെ, ഫഹദ് അബ്ദുൽ അസീസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം