അറിവുകൾ പ്രാവർത്തികമാക്കുന്നവർക്കാണ് വിജയമുള്ളത്: കാന്തപുരം ഉസ്താദ്

ജാമിഅ മർകസ് അനുമോദന സംഗമത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.

ജാമിഅ മർകസ് അനുമോദന സംഗമത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കോഴിക്കോട്: പഠനകാലത്തെ അറിവുകളെയും അനുഭവങ്ങളെയും പ്രവർത്തിപദത്തിലേക്ക് കൊണ്ടുവരുന്നവർക്കാണ് വിജയമുണ്ടാവുകയെന്ന് ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ജാമിഅ മർകസ് അർധ വാർഷിക പരീക്ഷയുടെ ഫലപ്രഖ്യാപന ചടങ്ങിൽ വിദ്യാർഥികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കപ്പെടുന്നതിന് മുമ്പ് മതിയായ വിദ്യ അഭ്യസിക്കണമെന്നും ഔദ്യോഗിക പഠനം കഴിഞ്ഞാലും മരണം വരെ അറിവുകൾ നേടുന്നതിൽ പരിശ്രമിക്കണമെന്നും ഉസ്താദ് പറഞ്ഞു. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ റാങ്ക് ജേതാക്കൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു.
ചടങ്ങിൽ ജാമിഅ സീനിയർ മുദരിസ് വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ചാൻസിലർ സി മുഹമ്മദ് ഫൈസി ആമുഖഭാഷണം നടത്തി. പ്രോ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സന്ദേശ പ്രഭാഷണം നിർവഹിച്ചു. അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പി.സി അബ്ദുല്ല ഫൈസി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുല്ല സഖാഫി മലയമ്മ, നൗഷാദ് സഖാഫി കൂരാറ, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, ഉമറലി സഖാഫി എടപ്പുലം, അബ്ദുൽ ഗഫൂർ അസ്ഹരി, സത്താർ കാമിൽ സഖാഫി, ഡോ. റോഷൻ നൂറാനി, സൈനുദ്ദീൻ അഹ്സനി മലയമ്മ, ബശീർ സഖാഫി കൈപ്പുറം, സയ്യിദ് ജസീൽ കാമിൽ സഖാഫി, സുഹൈൽ അസ്ഹരി മുഴപ്പാലം, റാസി നൂറാനി അസ്സഖാഫി തുടങ്ങിയവർ സംസാരിച്ചു.
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം