‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ ഉൾപ്പെടെ ദേശീയ സാഹിത്യോത്സവിൽ ജാമിഅ മദീനതുന്നൂറിന് ദേശീയ നേട്ടം
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...

ദേശീയ സാഹിത്യോത്സവിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കിയ ജാമിഅ മദീനതുന്നൂർ വിദ്യാർഥികൾ.
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...

ദേശീയ സാഹിത്യോത്സവിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കിയ ജാമിഅ മദീനതുന്നൂർ വിദ്യാർഥികൾ.
കോഴിക്കോട്: ചെന്നൈയിൽ നടന്ന എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവിൽ മികച്ച നേട്ടവുമായി ജാമിഅ മദീനതുന്നൂറിൻ്റെ വിവിധ സംസ്ഥാനങ്ങളിലെ കാമ്പസുകൾ ഈ വർഷവും ശ്രദ്ധേയരായി. വ്യത്യസ്ത മത്സര ഇനങ്ങളിലായി 14 ഒന്നാം സ്ഥാനങ്ങളും 16 രണ്ടാം സ്ഥാനങ്ങളും 12 മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ 42 മത്സരങ്ങളിലാണ് ജാമിഅ മദീനതുന്നൂർ വിദ്യാർഥികൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കിയത്. കൂടാതെ ദേശീയ സാഹിത്യോത്സവിലെ മികച്ച പ്രതിഭക്കുള്ള ‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മധ്യപ്രദേശിൽ നിന്നുള്ള ഇൻഡോർ തൈബ കോളേജ് വിദ്യാർഥി മുഹമ്മദ് റസയാണ് സ്വന്തമാക്കിയത്. ഉർദു ഡിബേറ്റ്, ഉർദു റീഡിങ്ങ് എന്നിവയിൽ ഒന്നാം സ്ഥാനവും ഉർദു പ്രസംഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് മുഹമ്മദ് റസാ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
മദീനതുന്നൂർ കേരളയിലെ മർകസ് ഗാർഡൻ പൂനൂർ, ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറത്തിന് പുറമെ തൈബ ഗാർഡൻ വെസ്റ്റ് ബംഗാൾ, മർകസ് ഇമാം റബ്ബാനി പഞ്ചാബ്, തൈബ കോളജ് ഇൻഡോർ, മർകസ് മദീനതുന്നൂർ ഡൽഹി, മർകിൻസ് ബംഗളൂരു, തൈബ ഗാർഡൻ ചെന്നൈ, തഹ്രിയ ഇൻസ്റ്റിറ്റ്യൂട്ട് ആന്ധ്രാപ്രദേശ്, അൽ മദീനതുൽ മുനവ്വറ മംഗളൂരു, സൈൽ പൂനെ തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ജാമിഅ മദീനതുന്നൂർ ക്യാമ്പസുകളിൽ നിന്നുള്ള പ്രതിഭകളാണ് ദേശീയ സാഹിത്യോത്സവിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മികച്ച വിജയം നേടിയത്.
ജാമിഅ മദീനതുന്നൂറിൻ്റെ അക്കാദമികവും സർഗാത്മകവുമായ പരിശീലന മികവിന്റെ പ്രതിഫലനമായി ദേശീയ വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും ഗവേണിംഗ് ബോഡിയും അഭിനന്ദിച്ചു.
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം