മർകസ് യുനാനി ആശുപത്രിയിൽ ദ്വിദിന സൗജന്യ മെഡിക്കൽ ക്യാമ്പ്


കാരന്തൂർ: മർകസ് യുനാനി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8, 9 (നാളെയും മറ്റന്നാളും) തീയതികളിൽ ദ്വിദിന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 വരെയാണ് ക്യാമ്പ്.
ഒക്ടോബർ 8, വ്യാഴാഴ്ച നടക്കുന്ന മൂത്രക്കല്ല് ചികിത്സാ ക്യാമ്പിന് ഡോ. അഹ്മദ് സകീം നേതൃത്വം നൽകും. ഒക്ടോബർ 9, വെള്ളിയാഴ്ച നടക്കുന്ന സ്ത്രീ–ശിശു രോഗ ചികിത്സാ ക്യാമ്പിന് ഡോ. ആമിന ഖാനിമ നേതൃത്വം നൽകും.
ക്യാമ്പിന്റെ ഭാഗമായി പരിശോധനയും പ്രത്യേക മരുന്നുകളും സൗജന്യമായി ലഭിക്കും. മറ്റു മരുന്നുകൾക്ക് 10% വരെ കിഴിവ്, ചികിത്സകൾക്ക് 50% വരെ കിഴിവ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.
ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും: +91 9562 213 535
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം