മദീനതുന്നൂർ ‘ക്യാമ്പസ് കണക്ടി’ന് തുടക്കം; പശ്ചിമ ബംഗാൾ വിദ്യാർഥികൾ കേരളത്തിലെത്തി


കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെൻ്റിനറിയുടെ ഭാഗമായി ദേശീയതലത്തിൽ നടന്ന് വരുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജാമിഅ മദീനതുന്നൂർ സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കണക്ട്’ പ്രോഗ്രാമിന് തുടക്കമായി. പശ്ചിമ ബംഗാളിലെ ത്വൈബ ഗാർഡൻ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിൽ നിന്നുള്ള വിദ്യാർഥികളാണ് ആദ്യഘട്ടമായി കേരളത്തിലെത്തിച്ചേർന്നത്.
ജാമിഅ മദീനതുന്നൂർ ചെയർമാനും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ജാമിഅ മർകസിൽ സ്വീകരണം നൽകി. തുടർന്ന് നടന്ന ‘വിഷൻ ഡയലോഗി’ൽ ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിദ്യാർഥികളുമായി സംവദിച്ചു.
ജാമിഅ മദീനതുന്നൂർ ഇരുപത്തഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി നടക്കാനിരിക്കുന്ന മദീനതുന്നൂർ ഖാഫില, നാഷണൽ അസംബ്ലി തുടങ്ങിയ ദേശീയ പദ്ധതികളുടെ മുന്നോടിയായി നടക്കുന്ന ക്യാമ്പസ് കണക്ടിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ജാമിഅ മദീനതുന്നൂറിന്റെ 20 ഇൻ്റർസ്റ്റേറ്റ് ക്യാമ്പസ് വിദ്യാർഥികൾ വിവിധ ഘട്ടങ്ങളിലായി എത്തിച്ചേരും.
പരിപാടിയിൽ കരിക്കുലം ഇന്നൊവേഷൻ, അക്കാദമിക് എക്സലൻസ്, കരിയർ ഗൈഡൻസ് തുടങ്ങിയ മേഖലകളിൽ ചർച്ചകൾ നടന്നു. വിദ്യാർഥികൾ കേരളത്തിലെ പ്രമുഖ വൈജ്ഞാനിക സ്ഥാപനങ്ങളായ മർകസ്, ജാമിഅ മദീനതുന്നൂർ, മർകസ് നോളജ് സിറ്റി എന്നിവയും പൈതൃക കേന്ദ്രങ്ങളും സന്ദർശിച്ചു. നോളജ് ഗാർഡനിൽ സംവിധാനിക്കുന്ന ഇൻ്റർസ്റ്റേറ്റ് വിദ്യാർഥികൾക്ക് പ്രത്യേകമായുള്ള ഫിനിഷിംഗ് ലീഡർഷിപ്പ് സ്കൂളിൻ്റെ പ്രൊജക്ട് അനലൈസ കാമ്പസ് കണക്ടിൻ്റെ പ്രധാന പദ്ധതിയാണ്.
ഡോ. നബീല് സി ചികിത്സക്ക് നേതൃത്വം നല്കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം