കാരന്തൂർ : 2018 ജനുവരി 5,6,7 തിയ്യതികളിൽ നടക്കുന്ന മർകസ് റൂബി ജൂബിലി സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. നാല് പതിറ്റാണ്ടിനിടയിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വൈജ്ഞാനിക പ്രവർത്തങ്ങളിലൂടെ സജീവമായ സാംസ്കാരിക- മതകീയ മുന്നേറ്റം സാധ്യമാക്കിയ മർകസ് ഗവേഷണ വിദ്യാഭ്യാസ സംരംഭങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയാണ് റൂബി ജൂബിലിയുടെ ഭാഗമായി പ്രവർത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.സമ്മേളനം വരെയുള്ള കാലയളവിൽ സ്വാഗത സംഘം ഓഫീസ് കേന്ദ്രമാക്കി രാജ്യത്തിനകത്തും പുറത്തും വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ചാലിയം എ.പി കരീം ഹാജി, പ്രഫ എ.കെ അബ്ദുൽ ഹമീദ്, ജി അബൂബക്കർ, ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു .
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved