ജീവിത വ്യവഹാരങ്ങളിൽ അച്ചടക്കം ശീലിക്കുക: കാന്തപുരം ഉസ്താദ്
ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫിന് തുടക്കമായി...

ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫ് ഉദ്ഘാടനം ചെയ്ത് ഡോ. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫിന് തുടക്കമായി...

ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫ് ഉദ്ഘാടനം ചെയ്ത് ഡോ. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കാരന്തൂർ: വ്യക്തി ജീവിതത്തിലും സാമൂഹിക-വൈജ്ഞാനിക രംഗങ്ങളിലെ എല്ലാ ഇടപെടലുകളിലും സൂക്ഷ്മതയും അച്ചടക്കവും ശീലമാക്കണമെന്ന് ഡോ. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്കുകളിലും പ്രവൃത്തികളിലും പുലർത്തുന്ന ജാഗ്രതയാണ് വിദ്യാർഥികളുടെയും പ്രബോധകരുടെയും സ്വഭാവ മഹിമ നിശ്ചയിക്കുന്നത്. അനാവശ്യ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ജനങ്ങൾക്ക് ഉപകാരമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും കാന്തപുരം ഉസ്താദ് കൂട്ടിച്ചേർത്തു.
ഉദ്ഘാടന സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. റെക്ടർ ഡോ. റോഷൻ നൂറാനി സന്ദേശ പ്രഭാഷണം നടത്തി. ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ജസീൽ കാമിൽ സഖാഫി സംസാരിച്ചു. അബ്ദുല്ല സഖാഫി മലയമ്മ, ബശീർ സഖാഫി കൈപ്പുറം, സൈനുദ്ദീൻ അഹ്സനി മലയമ്മ, അബ്ദുൽ കരീം ഫൈസി വാവൂർ സംബന്ധിച്ചു.
'അദബിക് ഇൻഹെറിറ്റൻസ്' പ്രമേയമാകുന്ന ഖാഫ് കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. നാലു കാറ്റഗറികളിലായി 143 മത്സരങ്ങളിൽ 1200 ഓളം പ്രതിഭകളാണ് ഫെസ്റ്റിവലിൽ മാറ്റുരക്കുന്നത്.
ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫിന് തുടക്കമായി...
ജനാസ നിസ്കാരം നാളെ (ചൊവ്വ) ഉച്ചക്ക് 1 മണിക്ക് കൊയിലാണ്ടിയിൽ...
ശൈഖ് സായിദിൻ്റെ പൈതൃകവും ദർശനങ്ങളും ലോകത്തിന് മാതൃകയെന്ന് ഡോ. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ...
അത്ലറ്റിക്സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു...
ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫിന് തുടക്കമായി...
ജനാസ നിസ്കാരം നാളെ (ചൊവ്വ) ഉച്ചക്ക് 1 മണിക്ക് കൊയിലാണ്ടിയിൽ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം