മര്‍കസ് റൂബി ജൂബിലി: എഞ്ചിന് ബോട്ട് വിതരണം ഇന്ന്


കോഴിക്കോട്: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന നാല്പത് ജീവകാരുണ്യ പദ്ധതികളിലൊന്നായ മത്സ്യബന്ധന എഞ്ചിന് ബോട്ടുകളുടെ വിതരണം ഇന്ന് (വെള്ളി) വൈകുന്നേരം 3 മണിക്ക് കൊയിലാണ്ടി ഹാര്‍ബറില്‍ നടക്കും. സമുദ്രത്തിലൂടെയുള്ള മത്സ്യബന്ധനത്തിന് സഹായകമായ മൂന്ന് ബോട്ടുകളാണ് വിതരണം ചെയ്യുന്നത്. സാമ്പത്തിക പരാധീനതയുള്ള മത്സ്യതൊഴിലാളികളുടെ നിത്യജീവിതത്തിന് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി മര്‍കസ് നടപ്പിലാക്കുന്നത്. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, കെ. ദാസന് എം.എല്‍എ, കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്ണന്, ഉനൈസ് മുഹമ്മദ്, റശീദ് പുന്നശ്ശേരി, വി.പി ഇബ്രാഹീം കുട്ടി, ടി.കെ അബ്ദുല്ലക്കുട്ടി ഹാജി, രാജേഷ് കീഴരിയൂര്‍, യൂസുഫ് നുറാനി സംബന്ധിക്കും.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം