കോഴിക്കോട്: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടക്കുന്ന ജില്ലാ സമിതി യോഗങ്ങള്‍ക്ക് തുടക്കമായി. സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലകളില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്ക് യോഗത്തില്‍ രൂപം നല്‍കും. ഇന്നലെ വൈകുന്നേരം പത്തനംതിട്ടയിലെ തിരുവല്ലയില്‍ നടന്ന ജില്ലാ സമിതി യോഗത്തില്‍ മര്‍സൂഖ് സഅദി മുഖ്യപ്രഭാഷണം നടത്തി. ഇന്ന് ഇടുക്കി ദാറുല്‍ ഫത്ഹില്‍ നടക്കുന്ന ജില്ലാ സമിതി യോഗം എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്യും. ഈ മാസം 18ന് മലപ്പുറം, 19ന് വയനാട്, കാസര്‍ഗോഡ്, 20ന് തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ, 21ന് എറണാകുളം, കണ്ണൂര്‍, 22ന് കുടക്, നീലഗിരി, 24ന് കോട്ടയം. 26ന് കൊല്ലം, 28ന് പാലക്കാട്, 30ന് മംഗലാപുരം, സെപ്തംബര്‍ 22ന് തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരിപാടികള്‍ നടക്കും. സി. മുഹമ്മദ് ഫൈസി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, ഹാഫിള് അബൂബക്കര്‍ സഖാഫി, യു.സി അബ്ദുല്‍ മജീദ്, ജി. അബൂബക്കര്‍, കെ. അബ്ദുല്‍ കലാം മാവൂര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved