കാരന്തൂര്‍: പ്രവാചക കുടുംബപരമ്പരയിലുള്ള കേരളത്തിലെ വിവിധ ഖബീലകളില്‍ നിന്നുള്ള സയ്യിദന്മാരെ ഒരുമിപ്പിച്ച് മര്‍കസ് സംഘടിപ്പിക്കുന്ന സാദാത്ത് ഡേ സംഗമം ഇന്ന്(ശനി) ഉച്ചക്ക് 1മണി മുതല്‍ 7മണി വരെ മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നടക്കും. പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ സംബന്ധിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യകാര്‍മികത്വം വഹിക്കും. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ത്ഥന നിര്‍വഹിക്കും. സയ്യിദ് ഇബ്രാഹീമുള് ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്, സി. മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ഹബീബ് കോയ ചെരക്കാപ്പറമ്പ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് തുറാബ്, സയ്യിദ് സ്വബൂര്‍ ബാഹസന്‍ അവേലം, കെ.കെ അഹ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിക്കും. മഗ്രിബ് നിസ്കാരാനന്തരം നടക്കുന്ന നോമ്പുതുറയോടെ പരിപാടി സമാപിക്കും.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved