കാരന്തൂര്‍ : മര്കസിലെ വിദ്യാര്‍ത്ഥികളുടെ പഠന ചിലവ് ഏറ്റെടുത്ത് നടത്തുന്ന തകാഫുല്‍ പദ്ധതിയില്‍ അംഗങ്ങളായവരുടെ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തകാഫുല്‍ പ്രതിനിധികളും കുടുംബാംഗങ്ങളും സംബന്ധിച്ചു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഇരുപത്തിരണ്ട് സംസ്ഥാനങ്ങളില്‍ അതുല്യമായ വിദ്യാഭ്യാസ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി പതിനായിരങ്ങളെ വൈജ്ഞാനികമായും സാംസ്കാരികമായും ഉയര്ത്തിക്കൊണ്ട്വരുന്ന മര്‍കസിനെ ഹൃദയപൂര്‍വ്വം ചേര്‍ത്തുവെച്ച ആയിരക്കണക്കിനാളുകളുണ്ട്. സ്വന്തം കുടുംബാംഗങ്ങളെ പോലെ മര്‍കസ് വിദ്യാര്‍ത്ഥികളെ പരിഗണിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കുന്നത് ആത്മീയമായ ചൈതന്യവും അറിവിനോടുള്ള അഭിനിവേശവും ഉള്ളത് കൊണ്ടാണ്. മര്കസിലെ എല്ലാ ചടങ്ങുകളിലും ഇത്തരം സഹകാരികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ഉണ്ടാകാറുണ്ട്. കാന്തപുരം പറഞ്ഞു. മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തി. ചിയ്യൂര് മുഹമ്മദ് മുസ്ലിയാര്, ലത്തീഫ് സഖാഫി പെരുമുഖം, ഹനീഫ അസ്ഹരി കാരന്തൂര്‍, വി.പി.മുഹമ്മദ് സഖാഫി വില്ല്യാപള്ളി, റശീദ് സഖാഫി ചൊക്ലി പ്രസംഗിച്ചു. അക്ബര്‍ ബാദുഷ സഖാഫി സ്വാഗതവും ഇര്‍ഷാദ് നിസാമി നന്ദിയും പറഞ്ഞു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved