കത്വ: പ്രതികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് കാന്തപുരം


"കോഴിക്കോട് : ജമ്മു കാശ്മീരിലെ കത്വവയിൽ മുസ്ലിം നാടോടി വിഭാഗമായ ഗുജ്ജർ സമുദായത്തിലെ ആസിഫ എന്ന എട്ടുവയസ്സുകാരി പെൺകുട്ടിയെ അതിക്രൂരമായി ഒരാഴ്ചയോളം തടവിലിട്ട് ബലാസംഘം നടത്തി നിർദയം വധിച്ച മുഴുവൻ പ്രതികൾക്കും രാജ്യത്തു നിലവിൽ ലഭിക്കാവുന്ന ഏറ്റവും കടുത്ത ശിക്ഷ നൽകി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. ഹിന്ദു ദേവാലയമാണ് കുട്ടിയെ തടവിലിടാനും പീഡിപ്പിക്കാനും പ്രതികൾ മറയായി ഉപയോഗിച്ചത്. ന്യൂനപക്ഷമായ ഗുജ്ജാറുകളെ ഭയപ്പെടുത്തി നാടുകടത്താനും പദ്ധതി ഉണ്ടായിരുന്നു ഉണ്ടായിരുന്നു. ഒരേ സമയം വർഗീയ തീവ്രതയും മുസ്ലിം വിരുദ്ധതയും ഈ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ക്രമസമാധാനം പാലിക്കേണ്ട പോലീസുകാരിൽ ചിലരുടെ അറിവോടെയും ഒത്താശയോടെയും ആയിരുന്നു സംഭവം എന്നത് ഭീതിതമാണ്. പ്രതികൾക്ക് വേണ്ടി നടന്ന റാലിയിൽ രണ്ടു മന്ത്രിമാർ പങ്കെടുത്തതും ആസിഫക്കു നീതിക്കായി വാദിച്ച അഭിഭാഷകക്കു സംസ്ഥാനത്തെ ബാർകൗൺസിലിൽ നിന്ന് ഭീഷണി ഉയർന്നതും എത്രത്തോളം മനുഷ്യവിരുദ്ധവും നിഷേധാത്മകവുമായി തീർന്നിരിക്കുന്നു രാജ്യത്തെ പലയിടത്തുമുള്ള നൈതിക സംവിധാനങ്ങൾ എന്ന് ബോധ്യപ്പെടുത്തുന്നു. അതിനാൽ കേന്ദ്ര ഗവണ്മെന്റും ജമ്മു സംസ്ഥാന ഗവണ്മെന്റും അടിയന്തിരമായി ഇടപെട്ടു പഴുതടച്ച അന്വേഷണം വേഗത്തിൽ നടത്തി പ്രതികൾക്ക് കടുത്ത ശിക്ഷ നൽകി ആസിഫ എന്ന പിഞ്ചു പൈതലിന് , അവളുടെ ഹതാശരായ മാതാപിതാക്കൾക്ക്, വിഹ്വലരായ ഗുജ്ജർ സമുദായത്തിന് നീതി ലഭ്യമാക്കേണ്ടതുണ്ടെന്നു കാന്തപുരം പറഞ്ഞു"
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം