മർകസിൽ സംസ്ഥാന തല ഹജ്ജ് കാമ്പ് സംഘടിപ്പിച്ചു.


കോഴിക്കോട്: ഈ വർഷം പുണ്യഭൂമിയിലേക്ക് ഹജ്ജ് തീർത്ഥാടനത്തിന് പോകുന്ന വിശ്വാസികൾക്ക് മർകസിൽ സംസ്ഥാന തല ഹജ്ജ് കാമ്പ് സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നായി ആയിരത്തോളം തീർത്ഥാടകർ പങ്കെടുത്തു.അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മാനവികതയുടെ വിളംബരമാണ് ഹജ്ജ് എന്നും സ്രഷ്ടാവിനുള്ള സമ്പൂർണ്ണ വണക്കം വിശ്വാസികൾ പ്രകടിപ്പിക്കുന്ന മുഹൂർത്തമാണ് തീർത്ഥാടന കർമങ്ങളിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "ഹജ്ജിന്റെ ആത്മീയ സൗന്ദര്യം" എന്ന വിഷയത്തിൽ സി മുഹമ്മദ് ഫൈസിയും "തീർത്ഥാടന കർമ്മങ്ങളുടെ സമഗ്രത" എന്ന വിഷയത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയും ക്ലാസ്സെടുത്തു. വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, എ.സി കോയ മുസ്ലിയാർ, ശുക്കൂർ സഖാഫി വെണ്ണക്കോട് പ്രസംഗിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം