മഴക്കെടുതി: ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുക- കാന്തപുരം


"കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ നാശം നേരിടുന്ന സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലാണ്. ആയിരങ്ങള്‍ ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുന്നു. മലയോര പ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്. ഈ പ്രയാസകരമായ അവസ്ഥക്ക് ശമനമുണ്ടാകാന്‍ വേണ്ടി അല്ലാഹുവിനോട് ഇരുകരങ്ങളും ഉയര്‍ത്തി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുക. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ അനാവശ്യമായി പോകാതിരിക്കുക. സ്വയം സംരക്ഷണവും ചുറ്റുമുള്ളവരുടെ സംരക്ഷണവും കരുതലോടെ നടത്തുക. അല്ലാഹു സാധാരണ നിലയിലേക്ക് പ്രകൃതിയുടെ താളം വേഗത്തില്‍ തിരിച്ചുതരട്ടെയെന്നും കാന്തപുരം ട്വിറ്ററില്‍ കുറിച്ചു.
"കനത്ത മഴ കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടിയിരിക്കുന്നു. നിരവധി മനുഷ്യർ മരണപ്പെട്ടു. നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്. ആയിരങ്ങൾ ദുരിതാശ്വാസ കാമ്പുകളിലും. മലയോര പ്രദേശങ്ങൾ പലതും വെള്ളത്തിലാണ്. അല്ലാഹുവിനോട് ഇരുകരങ്ങളും ഉയർത്തി വിശ്വാസികൾ https://t.co/KJ1NXrw3Db pic.twitter.com/7DeEfXMxIa — Sheikh Aboobacker Ahmed الشيخ أبوبكر أحمد (@shkaboobacker) August 9, 2018
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം