ഇസ്ലാമിക് സെമിനാറിന് തുടക്കമായി


കോഴിക്കോട്: മതങ്ങൾക്കിടയിൽ സജീവമാകേണ്ട സൗഹാർദ്ധവും ഐക്യവും ചർച്ച ചെയ്യുന്ന ഇസ്ലാമിക് സെമിനാറിന് മർകസിൽ തുടക്കമായി. മർകസ് മസ്ജിദിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സെമിനാർ ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മതപ്രമാണങ്ങൾ വളച്ചൊടിക്കുന്നത് സമൂഹത്തിൽ ചിദ്രത വളർത്താൻ ഹേതുവാകുന്നുവെന്നു അദ്ദേഹം പറഞ്ഞു. അബ്ദുൽ അസീസ് സഖാഫി ചെറുശ്ശോല അധ്യക്ഷത വഹിച്ചു. ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ഡോ. അബ്ദുൽ ഹകീം സഅദി, ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുല്ല സഖാഫി മലയമ്മ നൗഷാദ് സഖാഫി കൂരാറ, അബ്ദുൽ ഗഫൂർ അസ്ഹരി, സുഹൈൽ അസ്ഹരി എന്നിവർ സംബന്ധിച്ചു. വിവിധ ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികൾ പ്രബന്ധം അവതരിപ്പിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം