മുഹമ്മദ് ജുബൈലിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി


ന്യൂഡൽഹി: അറബ് ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ രാജ്യമായ അൾജീരിയയുടെ ഡപ്യൂട്ടി ചീഫ് ഓഫ് ദി മിഷൻ മുഹമ്മദ് ജുബൈലിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും അൾജീരിയയും തമ്മിലുള്ള വിദ്യാഭ്യാസ, സാംസ്കാരിക,വാണിജ്യ ബന്ധങ്ങളുമായി ബന്ധപ്പെട്ട പുതിയ സാധ്യതകളെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ചകൾ നടത്തി. മർകസ് നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസ്സലാം , ഇൻഡോ അറബ് കൾച്ചറൽ മിഷൻ സെക്രട്ടറി മുഹമ്മദ് അമീൻ സഖാഫി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം