പ്രളയബാധിതർക്കായി മർകസ് നിർമിച്ച 10 വീടുകൾ കൈമാറി


കോഴിക്കോട്: പ്രളയകാലത്ത് വീടുകൾ നഷ്ടപ്പെട്ട പത്തു കുടുംബങ്ങൾക്കു മർകസ് നിർമിച്ചുനൽകിയ ഡ്രീംഹോം കൈമാറി. പൂനൂർ മർകസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ താക്കോൽ സമർപ്പണം നടത്തി. പ്രതിസന്ധികളുടെ കാലത്ത് പ്രയാസപ്പെടുന്നവന്റെ കൂടെനിൽക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആരംഭം മുതലേ മാതൃകാപരമായ ഇടപെടലുകളാണ് മർകസ് നടത്തിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
"റീബില്‍ഡ് കേരള"യുടെ ഭാഗമായി ജീവകാരുണ്യ സംഘടനയായ ആര്.സി.എഫ്.ഐ യുമായി സഹകരിച്ച് ചേപ്പാല, നരിക്കുനി, മടവൂര്‍മുക്ക്, പെരിമ്പലം, തിരുവമ്പാടി, ഈങ്ങാപുഴ, കരുളായി, കുറ്റിക്കടവ്, കരിഞ്ചോല, കൂമ്പാറ എന്നിവിടങ്ങളിലായാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 ഭവന പദ്ധതികളാണ് മര്‍കസിന് കീഴില്‍ പൂര്‍ത്തിയായി വരുന്നത്. 6 ലക്ഷം രൂപ ചിലവില്‍ രണ്ട് മുറകളും അനുബന്ധകര്യങ്ങളുമായി പൂര്‍ത്തിയാക്കുന്ന വീടുകള്‍ മികച്ച സൗകര്യങ്ങളോടെയും ഗുണമേന്മയിലുമായാണ് നിര്‍മ്മിച്ചു നല്‍കുന്നത്. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ പ്രാർത്ഥന നടത്തി.സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ഡ്രീംഹോം പ്രജക്ട് വിശദീകരിച്ചു സംസാരിച്ചു.സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് സ്വബുർ ബാഹസൻ, റശീദ് പുന്നശ്ശേരി പ്രസംഗിച്ചു.
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം