മർകസ് ശരിഅ സിറ്റി; രിവാഖിന് പുതിയ സാരഥികൾ


നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയുടെ പ്രധാന ഭാഗമായ ശരിഅ സിറ്റിയി ലെ വിദ്യാർഥി അസംബ്ലി രിവാഖിന് പുതിയ സാരഥികളെ പ്രഖ്യാപിച്ചു. ശരിഅ സിറ്റി ഡീൻ മുഹ്യുസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാരുടെ അധ്യക്ഷതയിൽ മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരാണ് പ്രഖ്യാപനം നടത്തിയത്. മർകസ് ഡയറക്ടർ ഡോ അബ്ദുൽ ഹകീം അസ്ഹരി പുതിയ സാരഥികളെ അനുമോദിച്ചു. നാസിഫ് നാസർ മട്ടാഞ്ചേരിയെ ചെയർമാൻ ആയും ഇസ്ഹാഖ് ഇബ്രാഹിം പു റത്തീലിനെ ജനറൽ കൺവീനർ ആയും കമാൽ അബ്ദുൽ റഊഫിനെ ഫിനാൻഷ്യൽ ഓഫീസറായും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻ അനസ് കാലടി .ജോയിന്റ് കൺവീനർമാർ: സൽമാൻ അലപ്പുഴ, മുഹ്സിൻ അബ്ദുൽ അസീസ്, സയ്യിദ് നിഹാൽ ശിഹാബ്.സെക്രട്ടറിയേറ്റ് അംഗങ്ങൾ :ത്വയ്യിബ് അബ്ദുൽ റഹീം കാടാചിറ , ശംഊൻ മുഹമ്മദ് ,അബൂബക്കർ സിദ്ദീഖ്, ഷഫീഖ് പാലോട്. ഉമൈർ യുസുഫ്ആകാദമിയ, ലീഗൽ കൗൺസിൽ, ഫിഖ്ഹ് കൗൺസിൽ തുടങ്ങിയ ഇരുപത്തിരണ്ട് ഉപസമിതികളും അടങ്ങുന്നതാണ് കമ്മിറ്റി.അക്കാദമിക് ഡയറക്ടർ ഡോ .ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല , അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൾ, ജമാൽ അഹ്സനി മഞ്ഞപ്പറ്റ, അഡ്വ ഷംസീർ നുറാനി, സുഹൈൽ സഖാഫി നല്ലളം ഉനൈസ് സുറൈജി സംബന്ധിച്ചു. ഹാഫിസ് അൽതാഫ് സ്വാഗതവും ഇസ്ഹാഖ് ഇബ്രാഹിം നന്ദിയും പറഞ്ഞു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം