ലണ്ടനിൽ മർകസ് മീലാദാഘോഷം സംഘടിപ്പിച്ചു
മർകസ് അൽ മഹബ്ബ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിപാടി നടന്നത്....

ലണ്ടനിൽ നടന്ന മീലാദ് പരിപാടി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.
മർകസ് അൽ മഹബ്ബ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിപാടി നടന്നത്....

ലണ്ടനിൽ നടന്ന മീലാദ് പരിപാടി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.
ലണ്ടൻ: മർകസ് അന്താരാഷ്ട്ര മീലാദ് ക്യാമ്പയിൻ അൽമഹബ്ബയുടെ ഭാഗമായി യു കെയിൽ വിവിധയിടങ്ങളിൽ സ്നേഹസംഗമങ്ങൾ സംഘടിപ്പിച്ചു. ലണ്ടൻ സെൻട്രൽ മസ്ജിദിൽ നടന്ന സ്നേഹസംഗമം മർകസ് നോളേജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. കേംബ്രിഡ്ജ് മുസ്ലിം കോളേജ് മുൻ ഫാക്കൽറ്റിയും യുഎഇ എംബസി ഓഫീസറുമായ മുനീബ് നൂറാനി, വോഡഫോൺ റീജ്യണൽ മാനേജർ എഞ്ചിനീയർ ശാഹുൽ ഹമീദ്, അൽ ഇഹ്സാൻ പ്രസിഡന്റ് അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു. മാഞ്ചസ്റ്റർ, ലെസ്റ്റർ, ബോൾട്ടൻ എന്നീ കേന്ദ്രങ്ങളിലും മർകസ് പൂർവ്വവിദ്യാർത്ഥികൾ അൽമഹബ്ബ സ്നേഹസംഗമം സംഘടിപ്പിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം