കുവൈത്തിൽ മർകസ് അലുംനി മീലാദാഘോഷം സംഘടിപ്പിച്ചു
കാന്തപുരം ഉസ്താദിന് വേണ്ടിയുള്ള പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു....

മർകസ് അലുംനി കുവൈത്ത് നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച മീലാദാഘോഷത്തിൽ പങ്കെടുത്ത മർകസ് പൂർവ്വ വിദ്യാർത്ഥികൾ
കാന്തപുരം ഉസ്താദിന് വേണ്ടിയുള്ള പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു....

മർകസ് അലുംനി കുവൈത്ത് നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച മീലാദാഘോഷത്തിൽ പങ്കെടുത്ത മർകസ് പൂർവ്വ വിദ്യാർത്ഥികൾ
കുവൈത്ത് സിറ്റി: മർകസ് അന്താരാഷ്ട്ര മീലാദ് ക്യാമ്പയിൻ "അൽ മഹബ്ബ"യുടെ ഭാഗമായി കുവൈത്ത് നാഷണൽ മർകസ് അലുംനിയുടെ കീഴിൽ വിപുലമായ മീലാദ് സംഗമവും സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന് വേണ്ടിയുള്ള പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.
മർകസ് അലുംനി കുവൈറ്റ് നാഷണൽ കമ്മിറ്റിക്ക് കീഴിൽ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന നൂറിലധികം പൂർവ്വ വിദ്യാർത്ഥികൾ സംഗമത്തിൽ ഒത്തുചേർന്നു. പ്രഭാഷണം, ആലാപനം, അനുസ്മരണം, പ്രാർത്ഥന തുടങ്ങി വിവിധ സെഷനുകൾ നടന്നു.
സയ്യിദ് നൗഫൽ ജിഫ്രി അദ്ധ്യക്ഷത വഹിച്ചു. ശുഹൈബ് അമാനി ദുആക്ക് നേതൃത്വം നൽകി. ഉവൈസ് അത്തോളി മദ്ഹ് റസൂൽ പ്രഭാഷണം നടത്തി. സത്താർ തൃപ്പനച്ചി സ്വാഗതവും ശബീറലി അരിക്കോട് നന്ദിയും പറഞ്ഞു.
മർകസ് അലുംനി കുവൈത്ത് നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച മീലാദാഘോഷത്തിൽ ശുഹൈബ് അമാനി ദുആക്ക് നേതൃത്വം നൽകുന്നു
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം