ക്യൂ കൗൻ അവാർഡുകൾ പ്രഖ്യാപിച്ചു
സമ്മേളനത്തിൽ 12 സമകാല വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ നടന്നിരുന്നു....

സമ്മേളനത്തിൽ 12 സമകാല വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ നടന്നിരുന്നു....
കോഴിക്കോട്: മർകസ് ഖുർആൻ അകാദമി ക്യാമ്പസായ പാറപ്പള്ളി മാലിക് ദീനാർ സംഘടിപ്പിച്ച ക്യൂ കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. വിശുദ്ധ ഖുർആനിന്റെ പുതിയകാല വായനകളെ പൊതുസമൂഹത്തിന് മുന്നിൽ മികച്ചരൂപത്തിൽ അവതരിപ്പിച്ച സൃഷ്ടികൾക്കാണ് അവാർഡുകൾ നൽകിയത്.
സ്പെഷ്യൽ അവാർഡ് ജേതാവായി മർകിൻസ് ബാംഗ്ലൂർ വിദ്യാർത്ഥി ഹാഫിള് റഷാദ് പരപ്പൻപോയിലും സോഷ്യൽ ട്വീറ്റ് അവാർഡ് ജേതാവായി മർകസ് ജൂനിയർ ശരിഅത്ത് വിദ്യാർത്ഥി ഹാഫിള് ബിശ്ർ സുൽത്താൻ ബത്തേരിയും തിരഞ്ഞെടുക്കപ്പെട്ടു.
ഓഗസ്റ്റ് 25 26 തീയതികളിലാണ് പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി യൂണിയൻ അന്നബഇന്റെ നേതൃത്വത്തിൽ ഖുർആൻ റിസർച്ച് കോൺഫറൻസ് സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത സമ്മേളനത്തിൽ പ്രഗൽഭരായ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ 12 സമകാല വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. ചർച്ച ചെയ്യപ്പെട്ട മുഴുവൻ വിഷയങ്ങളെയും അപഗ്രഥിച്ചുള്ള മികച്ച പ്രൊജക്റ്റാണ് സ്പെഷ്യൽ അവാർഡിന് പരിഗണിച്ചത്. കോൺഫറൻസിനെ കുറിച്ചുള്ള ഏറ്റവും മനോഹരമായ അനുഭവക്കുറിപ്പ് സോഷ്യൽ അവാർഡിനും തെരഞ്ഞെടുത്തു. അവാർഡ് ജേതാക്കളെ സ്ഥാപന മാനേജ്മെൻറ് അനുമോദിച്ചു.
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...

© Copyright 2024 Markaz Live, All Rights Reserved